വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് നീക്കിയതിന് മുതലാളിക്ക് തല്ല്, ഐ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു

പൂനെ-കമ്പനിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ജീവനക്കാരന്‍  തന്റെ മുതലാളിയെ മറ്റു ജീവനക്കാരുടെ മുന്നില്‍വെച്ച്  ശാരീരികമായി കയ്യേറ്റം ചെയ്തു. ജീവനക്കാരന്‍ ഓഫീസ് തകര്‍ക്കുകയും മുതലാളിയുടെ ഐഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.
ചന്ദന്‍ നഗറിലെ ഓള്‍ഡ് മുണ്ഡ്‌വ റോഡിലുള്ള കമ്പനിയുടെ ഓഫീസില്‍  നടന്ന സംഭവത്തില്‍ ജീവനക്കാരനെതിരെ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
ഇന്‍സ്റ്റാ ഗോ െ്രെപവറ്റ് ലിമിറ്റഡിന്റെ ഉടമയായ അമോല്‍ ശേഷാവു ധോബ്ലെ (31) യാണ് പോലീസില്‍ പരാതി നല്‍കിയത്.  കമ്പനിയിലെ ജീവനക്കാരനായ സത്യം ഷിംഗ്‌വിക്കെതിരെ ഐപിസി 324, 504, 506, 427, മഹാരാഷ്ട്ര പോലീസ് ആക്ട് എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തത്.
ഷിംഗ്‌വിയെ കുറിച്ച്  നിരവധി ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നുവെന്ന് കമ്പനി ഉടമ പറയുന്നു. ഷിംഗ്‌വിയുമായി ബന്ധപ്പെട്ട് പരാതികള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് കമ്പനിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഷിംഗ് വിയെ ധോബ്ലെ  നീക്കം ചെയ്തത്. ക്ഷുഭിതനായ ഷിംഗ്‌വി  ധോബ്ലെയെ ഓഫീസില്‍ നേരിടുകയായിരുന്നു. ഒരു മുളവടിയുമായി ധോബ്ലെയുടെ ഓഫീസിലെത്തിയാണ് ഗ്രൂപ്പില്‍ നീക്കം ചെയ്തതിനെ കുറിച്ച് ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്. ഐഫോണിന് കേടുവരുത്തിയതായും പരാതിയില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News