കരയുദ്ധം കൂടുതല്‍ ശക്തമാക്കി ഇസ്രായില്‍; പോരാട്ടത്തില്‍ മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടു

ഗാസ-ഇസ്രായില്‍ സൈന്യം ഗാസയില്‍ ഖാന്‍ യൂനിസിലും ജബാലിയയിലും ആക്രണം ശക്തമാക്കി. ഈ പ്രദേശങ്ങളില്‍ മുന്നേറുന്ന പട്ടാളം ഹാമാസില്‍നിന്ന് ശക്തമായ ചെറുത്തുനില്‍പാണ് നേരിടുന്നത്.
പോരാട്ടത്തില്‍ മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇതോടെ ഗാസയില്‍ കരയുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 87 സൈനികര്‍ കൊല്ലപ്പെട്ടു.
അതിനിടെ, ഗാസയിലെ ആരോഗ്യ സംവിധാനം സമ്പൂര്‍ണ തകര്‍ച്ചയിലെത്തിയതായ ലോകാരോഗ്യ സംഘടനയുടെ ഡയരക്ടര്‍ പറഞ്ഞു.
ഫസ്റ്റ് ക്ലാസ് സാര്‍ജന്റ് മാവോര്‍ ജെര്‍ഷോണി (24) എന്ന സൈനികനാണ് ഏറ്റവും ഒടുവില്‍ ഗാസയില്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായില്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) വെളിപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News