മുംബൈ- മഹാരാഷ്ട്രയില്‍ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റ് അടിച്ച് കയറ്റിയതിനെ തുടര്‍ന്ന് 16കാരന് ദാരുണാന്ത്യം. മോട്ടിലാല്‍ ബാബുലാല്‍ സാഹു ആണ് മരിച്ചത്. കാറ്റടിച്ച് കയറ്റിയതിന് പിന്നാലെ തളര്‍ന്നുവീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാണ് മരണ കാരണം.
സംഭവത്തില്‍ കുട്ടിയുടെ അകന്ന ബന്ധുവായ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെ ഹഡപ്‌സര്‍ വ്യാവസായിക എസ്‌റ്റേറ്റിലാണ് സംഭവം. വ്യാവസായിക എസ്‌റ്റേറ്റ് യൂണിറ്റിലെ ജീവനക്കാരനായ അകന്ന ബന്ധു ധീരജ്‌സിങ് ആണ് അറസ്റ്റിലായത്. അതേ യൂണിറ്റില്‍ തന്നെ ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയിലാണ് നടപടി. രണ്ടുമാസമായി മോട്ടിലാല്‍ അമ്മാവനൊപ്പമാണ് താമസിക്കുന്നത്. യൂണിറ്റിലെ ജോലിക്കാരന്‍ അല്ലെങ്കിലും അമ്മാവന്‍ ഉള്ളത് കൊണ്ട് പതിവായി മോട്ടിലാല്‍ വ്യവസായ യൂണിറ്റില്‍ വരാറുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ധീരജ്‌സിങ് എയര്‍ കംപ്രസര്‍ ഉപയോഗിച്ച് യൂണിറ്റിലെ പൊടി കളയുകയായിരുന്നു. ഈ സമയം അവിടെ എത്തിയ മോട്ടിലാല്‍ ധീരജ്‌സിങ്ങുമായി സംസാരിക്കുന്നതിനിടെ പരസ്പരം കളിയാക്കാന്‍ തുടങ്ങി. രോഷാകുലനായ ധീരജ്‌സിങ് കംപ്രസര്‍ പൈപ്പ് എടുത്ത് മോട്ടിലാലിന്റെ മലദ്വാരത്തില്‍ വെച്ച് കാറ്റടിച്ച് കയറ്റുകയായിരുന്നു. കാറ്റ് വയറ്റില്‍ എത്തിയതോടെ കുട്ടി കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു.