ആദ്യ ജയം ജപ്പാന്‍ ക്ലബ്ബിന്, പൊരുതിവീണ് അഹമ്മദാബാദ്

ബംഗളൂരു - ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ യൂറോപ്യന്‍ വമ്പന്മാരായ ഹള്‍ക്ബാങ്ക് തുര്‍ക്കിയെ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനിലെ സണ്‍റ്ററി സണ്‍ബേഡ്‌സ് നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പിച്ചു. ആദ്യ രണ്ട് സെറ്റുകള്‍ 25-23 ന് സ്വന്തമാക്കിയ ജപ്പാന്‍ മൂന്നാം സെറ്റില്‍ ആധിപത്യം പുലര്‍ത്തുകയും 25-23, 25-23, 25-16 ന് ജയിക്കുകയും ചെയ്തു. ആദ്യമായാണ് ജപ്പാനിലെ ഒരു ക്ലബ്ബ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 
ലോക ചാമ്പ്യന്‍ഷിപ്പിലെ ഒരു ഇന്ത്യന്‍ ക്ലബ്ബിന്റെ അരങ്ങേറ്റത്തില്‍ പ്രൈംവോളി ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫന്റേഴ്‌സ് നേരിട്ടുള്ള സെറ്റുകളില്‍ ബ്രസീലിലെ മിനാസിനോട് പൊരുതിത്തോറ്റു (25-22, 25-23, 25-19). ആതിഥേയരെന്ന പരിഗണനയിലാണ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിന് ബെര്‍ത്ത് ലഭിച്ചത്. ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ കോച്ചുമാരിലൊരാളായ ദക്ഷിണാമൂര്‍ത്തി സുന്ദരേശനാണ് അഹമ്മദാബാദിനെ പരിശീലിപ്പിക്കുന്നത്. പ്രൈം വോളി പ്രഥമ സീസണില്‍ റണ്ണേഴഅസ്അപ്പായ അഹമ്മദാബാദ് ഈ വര്‍ഷം ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയിലെ പെറൂജിയയുമായാണ് അഹമ്മദാബാദിന്റെ അടുത്ത മത്സരം. 
മിനാസ് കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തായിരുന്നു. മൈഖ് നാസിമെന്റൊ, നാലു തവണ ലോക ചാമ്പ്യനായ ഐസക് സാന്റോസ് ഉള്‍പ്പെടെ നിരവധി ബ്രസീല്‍ ദേശീയ താരങ്ങള്‍ അവര്‍ക്കു വേണ്ടി പോരാടുന്നു.  

Latest News