ന്യൂദല്‍ഹി - ദേശീയ ഗെയിംസിനിടെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മലയാളി ഫുട്‌ബോളര്‍ എം. വിഘ്‌നേഷ് സമര്‍പ്പിച്ച അപ്പീല്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ അച്ചടക്ക സമിതി തള്ളി.
പനിയും ചുമയും ബാധിച്ചതിനെത്തുടര്‍ന്ന് കഴിച്ച അസ്‌കോറില്‍ സിറപ്പില്‍ നിന്നാണ് ടെര്‍ബുറ്റാലിന്‍ എന്ന ഉത്തേജകം ശരീരത്തിലെത്തിയത്. എന്നാല്‍ ഇക്കാര്യം നേരത്തെ വിഘ്‌നേഷ് നാഡയെ അറിയിക്കാതിരുന്നത് വിനയായി. 2022 നവംബര്‍ 12 മുതലാണ് വിഘ്‌നേഷ് ശിക്ഷ അനുഭവിക്കുന്നത്. അപൂര്‍വമായേ ഫുട്‌ബോള്‍ കളിക്കാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെടാറുള്ളൂ.






