സംശയത്തിന്റെ പേരില്‍ സുഹൃത്തിന്റെ ഫോണ്‍ കൈക്കലാക്കി ഫോര്‍മാറ്റ് ചെയ്തു; സൗദിയിൽ മലയാളി ജയിലില്‍

റിയാദ്-മൊബൈല്‍ ഹാക്ക് ചെയ്‌തെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത മലയാളിക്ക് ആറു മാസം ജയില്‍ ശിക്ഷ. സ്‌പോണ്‍സറുടെ പരാതി പ്രകാരം റിയാദ് കോടതിയാണ് ആറു മാസം തടവുശിക്ഷ വിധിച്ചത്.
ഫോണ്‍ മറ്റൊരാള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് മുന്നാമതൊരാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്റെ ഫോണ്‍  കൈക്കലാക്കുകയായിരുന്നു.
സംശയമുള്ള വ്യക്തിയുടെ ഫ് ളാറ്റിലെത്തി റൂമിന് പുറത്തേക്ക് വിളിച്ചുവരുത്തിയാണ് അയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. തുടര്‍ന്ന് മൊബൈല്‍ ഉടമ തന്റെ ഫോണ്‍ എടുത്തുകൊണ്ടുപോയെന്ന പേരില്‍ സ്‌പോണ്‍സറുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കി. ഒരാഴ്ച കഴിഞ്ഞ ശേഷമാണ് ഫോര്‍മാറ്റ് ചെയ്ത മൊബൈല്‍ തിരികെ ഏല്‍പിച്ചത്.  മൊബൈല്‍ ലഭിച്ചതോടെ ഇദ്ദേഹം കേസ് പിന്‍വലിക്കാന്‍ തയ്യാറായെങ്കിലും അപ്പോഴേക്കും കേസ് നടപടികള്‍ മുന്നോട്ട് പോയിരുന്നു.
ആറു മാസത്തെ തടവാണ്  ശിക്ഷ വിധച്ചിരിക്കുന്നത്. മലയാളി ഇപ്പോള്‍ ജയിലിലാണെന്നും മോചനത്തിനാവശ്യമായ നടപടികള്‍ തുടരുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News