കെ. ജയകുമാര്‍ രചന നിര്‍വഹിക്കുന്ന കൈലാസത്തിലെ അതിഥി പൂജ കഴിഞ്ഞു

തിരുവനന്തപുരം- ട്രൈപ്പാള്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അജിത് കുമാര്‍ എം. പാലക്കാട്, എല്‍. പി സതീഷ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി.

അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നു. കെ. ജയകുമാര്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കോവളം കബനി ഹൗസില്‍ നടന്നു. പൂജാ ചടങ്ങില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്ന് കോവളത്തും കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു.

ഛായാഗ്രഹണം: അജി വാവച്ചന്‍, സംഗീത സംവിധാനം: വിജയ്ചമ്പത്ത്, എഡിറ്റിംഗ്: ബിബിന്‍ വിശ്വല്‍ ഡോന്‍സ്, ഗായിക: മാതംഗി അജിത് കുമാര്‍,  പി. ആര്‍. ഒ: എം. കെ. ഷെജിന്‍.

Latest News