Sorry, you need to enable JavaScript to visit this website.

പെണ്ണിനോടുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ അമ്മ പ്രകൃതി വിരോധിയാക്കി- കാതൽ നടി അനഘ രവി

കൊച്ചി-കാതല്‍ സിനിമയെ തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി അനഘ രവി. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ തിയേറ്ററില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. സ്വവര്‍ഗാനുരാഗം പ്രമേയമായി ഒരുക്കിയ സിനിമയില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അനഘ രവിയും മികച്ച പ്രശംസ നേടിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകള്‍ ഫെമി ദേവസിയായാണ് അനഘ രവി അഭിനയിച്ചത്. പുതുമുഖത്തിന്റെ യാതൊരു സങ്കോചവുമില്ലാതെ മികച്ച പ്രകടനമാണ് അനഘയും കാഴ്ച വെച്ചത്.
ചിത്രത്തില്‍ കുടുംബത്തോടൊപ്പമുള്ള മദ്യപാന രംഗം കണ്ട് ചിലയാളുകള്‍ വിമര്‍ശനവുമായി രംഗത്തുവന്നുവെന്ന് അനഘ പറയുന്നു.
ബൈസെക് ഷ്വല്‍ ആണെന്ന് തുറന്നുപറഞ്ഞ വ്യക്തിയാണ് താനെന്നും കുടുംബത്തോടൊപ്പമുള്ള വെള്ളമടിയൊക്കെ കോട്ടയത്ത് സാധാരണമാണെന്നും കാതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി പറയുന്നു.
യഥാര്‍ത്ഥ ജീവിതത്തില്‍ താനൊരു ബൈസെക് ഷ്വല്‍ ആണെന്ന് സിനിമയിലെത്തും മുമ്പ് തന്നെ അനഘ വെളിപ്പെടുത്തിയിരുന്നു.
സ്‌കൂള്‍ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. പിന്നീട് എന്റെ പ്രണയിനിയെ കണ്ടുമുട്ടിയ നിമിഷത്തിലാണ് ഞാനെന്റെ സെക് ഷ്വാലിറ്റി എന്താണെന്ന് സ്വയം തിരിച്ചറിഞ്ഞത്. നമ്മള്‍ ഒരാളെ കണ്ടുമുട്ടുന്നു. അയാളോട് എന്തെങ്കിലും തരത്തിലുള്ള കണക്ഷന്‍ തോന്നുമ്പോഴാണ് നമ്മുടെ സെക്ഷ്വാലിറ്റി മനസിലാക്കാന്‍ സാധിക്കുക. സ്‌കൂള്‍ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്‌സിനോടൊക്കെ തോന്നിയ ഫീലാണ് എനിക്ക് അവളോടും തോന്നിയത്. അതാണ് സംശയം വന്നതും. അങ്ങനെ ഒരാള്‍ എന്റെ ജീവിതത്തില്‍ വന്നപ്പോള്‍ ഞാന്‍ അക്കാര്യം മനസിലാക്കി. അതിന് മുന്‍പ് ബൈസെക് ഷ്വല്‍ എന്താണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഇക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല, വീട്ടുകാര്‍ പൊക്കിയതാണ്. വീട്ടില്‍ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെ പറയാമെന്നാണ് കരുതിയത്. പക്ഷേ അതിനിടെ ഒരു ഫ്രണ്ട് എനിക്ക് പണിതന്നു. അവള്‍ ഞങ്ങളുടെ ഫോട്ടോസ് അമ്മയ്ക്ക് അയച്ചുകൊടുത്തു. എല്ലാം അറിഞ്ഞപ്പോള്‍ അമ്മ എന്നെ പ്രകൃതി വിരോധി എന്നാണ് വിളിച്ചത്.
ബൈസെക് ഷ്വല്‍ എന്നതിനെ കുറിച്ച് അച്ഛനും അമ്മയ്ക്കും അറിവില്ലായിരുന്നു. പക്ഷേ ഞാന്‍ അതിനോട് പൊരുതി. ഞാന്‍ അമ്മയ്ക്ക് കത്തുകള്‍ എഴുതുമായിരുന്നു. അവരെ ബോധ്യപ്പെടുത്തിയെടുക്കാന്‍ രണ്ട് മൂന്ന് വര്‍ഷമെടുത്തു. ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങളറിയാം, അവരൊരുപാട് മാറി.
ചിത്രത്തില്‍ കുടുംബത്തോടൊപ്പമുള്ള മദ്യപാന രംഗം കണ്ട് ചിലയാളുകള്‍ വിമര്‍ശനവുമായി രംഗത്തുവന്നതിനോട് അനഘ പ്രതികരിച്ചു. കോട്ടയത്തുള്ള ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഇത്തരം മദ്യപാനങ്ങള്‍ സ്വഭാവികമാണെന്നും അത്തരത്തിലുള്ള ഒരു കഥാപാത്രനിര്‍മ്മിതി ആയതുകൊണ്ട് തന്നെ ആ രംഗത്തെ ചൊല്ലിയുള്ള ഇപ്പോഴുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അനഘ രവി പറഞ്ഞു.
 എന്തെങ്കിലും ഒരു മാറ്റം സമൂഹത്തില്‍ ഉണ്ടാകണമെന്ന് കരുതി ചെയ്ത സിനിമയൊന്നുമല്ല കാതലെന്നും മമ്മൂക്ക ആ കഥാപാത്രം ചെയ്തത് തന്നെയാണ് ചിത്രത്തിന് ഇപ്പോള്‍ ലഭിച്ച സ്വീകാര്യതയ്ക്ക് കാരണമെന്നും അനഘ പറയുന്നു.

വീട്ടുകാര്‍ക്കൊപ്പമിരുന്ന് അളിയന്റെ കഥാപാത്രം വെള്ളമടിക്കുന്ന രംഗത്തെ കുറിച്ചാണല്ലോ വിമര്‍ശനം. അത്തരം വിമര്‍ശനങ്ങളൊക്കെ ഉണ്ടാകും. ഇത് കോട്ടയത്തെ ഒരു െ്രെകസ്തവ കുടുംബത്തില്‍ നടക്കുന്ന കഥയാണ്. അവിടെ നോര്‍മലി ഇത് എല്ലാവരും ചെയ്യുന്നുണ്ട്. എന്റെ അടുത്ത് അടിക്കുന്നോ എന്ന് ചോദിച്ച ശേഷം അദ്ദേഹം പെങ്ങളോടും അതേ ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്.
അവിടെയൊക്കെ എല്ലാവരും അത്തരത്തില്‍ അടിച്ച് ശീലമുള്ളവരാണ്. എന്റെ ഫാമിലിയിലും അങ്ങനെ ഉള്ളവരുണ്ട്. കോട്ടയത്ത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. കോട്ടയത്തെ ചില കുടുംബങ്ങളിലൊക്കെ അത്തരത്തിലുണ്ടെന്ന് ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്കത് നോര്‍മല്‍ ആയിട്ടാണ് തോന്നുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
കാതലിനു മുന്‍പ് 'ന്യൂ നോര്‍മല്‍' എന്ന ഷോര്‍ട്ട് ഫിലിമിലൂടെയും അനഘ ശ്രദ്ധ നേടിയിരുന്നു. ന്യൂനോര്‍മല്‍ കണ്ടിട്ടാണ് തന്നെ കാതലിലേക്കു വിളിച്ചതെന്നും അനഘ പറഞ്ഞു.
 മമ്മൂക്കയും ന്യൂ നോര്‍മല്‍ മുന്‍പു കണ്ടിട്ടുണ്ടെന്ന് ജിയോ ബേബി ചേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് സര്‍െ്രെപസ് ആയി തോന്നി. എന്നാല്‍ ഇപ്പോള്‍ അതില്‍ അത്ഭുതം തോന്നുന്നില്ല, . കാരണം മമ്മൂക്ക അങ്ങനെയാണ്, വളരെ അപ്‌ഡേറ്റാണ്. പുള്ളി എല്ലാം കാണുന്നുണ്ട്. എല്ലാരെയും അദ്ദേഹത്തിനറിയാം- അനഘ പറഞ്ഞു.

 

Latest News