വാണറെ പൊരിച്ച് മുന്‍ സഹ താരം

സിഡ്‌നി - ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാണറെ രൂക്ഷമായി വിമര്‍ശിച്ച് പഴയ സഹ താരം മിച്ചല്‍ ജോണ്‍സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഫോമിലല്ലാത്ത വിടവാങ്ങല്‍ മത്സരത്തിന്റെ വേദി നിശ്ചയിച്ചത് അനുചിതമാണെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നാണംകെടുത്തിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓപണര്‍ ഇതുവരെ കുറ്റബോധം പ്രകടിപ്പിച്ചിട്ടില്ലെന്നും മിച്ചല്‍ കുറ്റപ്പെടുത്തി. എന്നാല്‍ വിമര്‍ശനം കടുത്തു പോയെന്നും പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കനത്ത വില നല്‍കേണ്ടി വന്ന വാണര്‍ തന്നെ സംബന്ധിച്ചിടത്തോളം ഹീറോ ആണെന്നും ഓപണിംഗ് കൂട്ടാളി ഉസ്മാന്‍ ഖ്വാജ തിരിച്ചടിച്ചു. 
സിഡ്‌നിയിലെ ഹോം ഗ്രൗണ്ടില്‍ വീരോചിത വിടവാങ്ങല്‍ നല്‍കേണ്ട വ്യക്തിയല്ല വാണറെന്നാണ് മിച്ചലിന്റെ പരാതി. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വാണര്‍ക്കും മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും വിലക്കനുഭവിക്കേണ്ടി വന്നിരുന്നു. 2020 തുടക്കത്തിലാണ് അവസാനം ടെസ്റ്റ് സെഞ്ചുറി നേടിയത്. എന്നാല്‍ ലോകകപ്പില്‍ മിന്നും ഫോമിലായിരുന്നു. 

Latest News