റിലീസിനൊരുങ്ങി ഷാജി യൂസഫിന്റെ വിളയാട്ടം 

കൊച്ചി- ഷാജഹാന്‍ ഫിലിം ഇന്റര്‍നാഷണല്‍ ഒരുക്കുന്ന ചിത്രമാണ് വിളയാട്ടം. ആലുവ, പളനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനാണ് നടക്കുന്നത്. 

പുതുമുഖങ്ങളും സാജുകൊടിയന്‍, കുളപ്പുള്ളി ലീല, അര്‍ച്ചന തുടങ്ങിയവര്‍ അഭിനയിക്കുന്നു. നവാഗതസംവിധായകന്‍ നിസാമുദ്ധീനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഷാജി യൂസഫ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിര്‍മ്മാണ ചുമതലയും ഷാജി യൂസഫിന്റെ തന്നെയാണ്. ഒപ്പം നിര്‍മ്മാണ സഹായി ആയി
അംജത്, നാവ്ഷദ്, സത്താര്‍ എന്നിവരും പങ്ക് ചേര്‍ന്നാണ് ചിത്രം പൂര്‍ത്തിയായത്. സാലി മൊയ്ദീന്‍ ആണ് ക്യാമറ.

സംഗീത സംവിധായന്‍ ശരത്തിന്റെ സഹോദരന്‍ രഞ്ജിത് സംഗീതം നല്‍കിയ തമിഴ് ഗാനമാണ് സിനിമയിലുള്ളത്. 

മലയാളവും തമിഴും കലര്‍ന്ന പശ്ചാതലത്തിലുള്ള ചിത്രം സസ്‌പെന്‍സിലാണ് തയ്യാറാക്കിയിരിക്കുന്നത്.

Latest News