ട്രെയിനില്‍ യുവതിക്ക് മുന്നില്‍ നഗ്നത കാണിച്ചു, പള്ളി വികാരി അറസ്റ്റില്‍

കണ്ണൂര്‍-ട്രെയിനില്‍ യുവതിക്ക് നേരെ നഗ്‌നത കാണിച്ച മലയാളിയായ പള്ളി വികാരി അറസ്റ്റില്‍. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്. മംഗളുരുവില്‍ നിന്നും പുറപ്പെട്ട എഗ്മോര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം.

34കാരിക്ക് നേരെയാണ് കോയമ്പത്തൂരില്‍ പള്ളി വികാരിയായ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ വിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രക്കാരായിരുന്നു ഇരുവരും. മംഗളൂരു ബണ്ട്വാളിലാണ് ജേജിസ് താമസിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് മറ്റൊരു കംപര്‍ട്ട്‌മെന്റിലാണ് കയറിയിരുന്നത്.  
സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ വികാരി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇയാളെ കാസര്‍കോട് റെയില്‍വേ പോലീസിന് കൈമാറി. ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News