Sorry, you need to enable JavaScript to visit this website.

ഒരു സ്ഥലത്തേക്ക് മാറാന്‍ പറയുന്നു, അവിടെ ബോംബിടുന്നു; തെക്കും വടക്കുമില്ലാതെ ഇസ്രായില്‍ ആക്രമണം

ഗാസ- ഫലസ്തീനികളുടെ വര്‍ധിച്ചുവരുന്ന സിവിലിയന്‍ മരണസംഖ്യയില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക  തുടരുമ്പോഴും ഗാസയില്‍ ഇസ്രായില്‍ സൈന്യം ആക്രമണം വിപുലമാക്കി. ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിനു ശേഷം ഇസ്രായില്‍ ഉപരോധിച്ച പ്രദേശത്ത് കനത്ത ആക്രമണമാണ് നടക്കുന്നത്.
വടക്കന്‍ ഗാസയിലെ ഭൂരിഭാഗം പ്രദേശങ്ങളില്‍നിന്നും ജനങ്ങളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ച  തെക്കന്‍ ഗാസയെയും ആക്രമിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രായില്‍ ആക്രമണം തുടരുന്നത്.
ഖാന്‍ യൂനിസ് അപകടകരമായ പോരാട്ട മേഖലയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തു. അതിര്‍ത്തി നഗരമായ റഫയിലേക്കോ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്തേക്കോ മാറാനാണ് താമസക്കാരോട് ഉത്തരവിട്ടിരിക്കുന്നത്.  
ഇത്തരം ഉത്തരവുകള്‍ ഇനിയും പാലിക്കാനാവില്ലെന്ന്
വിധവയും നാല് കുട്ടികളുടെ മാതാവുമായ ഹലീമ അബ്ദു റഹ്മാന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ഒക്ടോബറില്‍ വീട് വിട്ട് ഖാന്‍ യൂനിസിന് പുറത്തുള്ള പ്രദേശത്ത് എത്തിയ  അവര്‍ ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്.  അധിനിവേശ സേന ഒരു പ്രദേശത്തേക്ക്  പറഞ്ഞ ശേഷം അവിടെ ബോംബെറിയുകയാണെന്നും ഗാസയില്‍ ഒരു സ്ഥലവും സുരക്ഷിതമല്ലെന്നും ഹലീഫ ഫോണില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.  സൈന്യം തെക്കും വടക്കും ആളുകളെ കൊല്ലുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News