സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞ് പാര്‍വതി 

സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ഏറ്റവുമധികം ആക്രമണം നേരിടേണ്ടിവന്ന നായികയാണ് പാര്‍വതി. എങ്കിലും അതിനെയൊക്കെ താരം നിയമപരമായും അല്ലാതെയും ധീരമായി നേരിട്ടു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്ന് അവധി എടുക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പാര്‍വതി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ചെറിയൊരു അവധി എടുക്കുന്നുവെന്നത് ആരാധകരെ നടി അറിയിച്ചിരിക്കുന്നത്. നിരന്തര സ്‌നേഹത്തിനും, പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് അവധി പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ നിരന്തര സ്‌നേഹത്തിനും, പിന്തുണയ്ക്കും നന്ദി.. ഡിഎം( ഡയറക്ട് മെസേജ്) ലൂടെ സന്ദേശം അയക്കുന്നവരുടെ പിന്തുണ എത്ര പ്രിയപ്പെട്ടതാണെന്ന് നിങ്ങള്‍ കരുതുന്നതിലും വലുതാണ്. ഇനി ഒരു ചെറിയ ടെക് ബ്രേക്ക് എടുക്കാന്‍ പോകുകയാണ്. സ്‌നേഹം പങ്കുവെയ്ക്കാന്‍ ഉടന്‍ മടങ്ങിയെത്തും എന്ന് ഉറപ്പ് നല്‍കിയാണ് ആരാധകരോട് അവധി പ്രഖ്യാപനം നടത്തിയത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു പാര്‍വതി കൂടുതല്‍ സജീവമായിരുന്നത്. 

Latest News