മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ നിര്‍ണായക പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും ആദ്യ പത്ത് മിനിറ്റില്‍ 1-1 സമനിലയില്‍. മൂന്നു മിനിറ്റിനിടയില്‍ ടോട്ടനം ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്നാണ് രണ്ടു ഗോളുമടിച്ചത്. ആറാം മിനിറ്റില്‍ ഒറ്റക്കുള്ള കുതിപ്പില്‍ സോന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്നു മിനിറ്റിനകം ഒരു ക്രോസ് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ സോന്‍ അബദ്ധത്തില്‍ സ്വന്തം പോസ്റ്റിലേക്ക് പന്ത് തിരിച്ചുവിട്ടു. ടോട്ടനം അവസാന മൂന്നു കളികളും തോറ്റിരുന്നു. ഒരു ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു അവര്‍.






