വിജയ് ഹസാരെ ട്രോഫി: മുംബൈയെ ഞെട്ടിച്ച് ത്രിപുര

ആലൂര്‍ - വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പുതുച്ചേരിയെ കേരളം തോല്‍പിച്ചു. അഞ്ച് കളികളില്‍ കേരളത്തിന്റെ നാലാം ജയമാണ് ഇത്. മുംബൈയോട് മാത്രമാണ് കേരളം തോറ്റത്. മറ്റൊരു കളിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശക്തികേന്ദ്രമായ മുംബൈയെ ത്രിപുര ഞെട്ടിച്ചു. 
പോണ്ടിച്ചേരിയെ 116 ന് പുറത്താക്കിയാണ് കേരളം ആറു വിക്കറ്റിന് ജയിച്ചത്. പെയ്‌സര്‍ അഖില്‍ സ്‌കറിയയും (3-15) സ്പിന്നര്‍ സിജോമോന്‍ ജോസഫും (3-2) ആറഖു വിക്കറ്റ് പങ്കുവെച്ചു. ക്യപ്റ്റന്‍ ഫാബിദ് അഹമദും (44) ആകാശ് കര്‍ഗാവെയുമാണ് (25) പോണ്ടിച്ചേരി സ്‌കോറിന്റെ സിംഹഭാഗവും നേടിയത്. ഇരുപതോവറില്‍ കേരളം ജയിച്ചു. സചിന്‍ ബേബിയും (25) ക്യാപ്റ്റന്‍ സഞ്ജു സാംസണും (13 പന്തില്‍ 35) പുറത്താവാതെ നിന്നു. 
വൃദ്ധിമാന്‍ സാഹയുടെ നേതൃത്വത്തിലുള്ള ത്രിപുര മുംപബൈയെ 53 റണ്‍സിനാണ് തോല്‍പിച്ചത്. ശാര്‍ദുല്‍ താക്കൂര്‍ ഉള്‍പ്പെട്ട മുംബൈക്കെതിരെ അഞ്ചിന് 288 റണ്‍സെടുത്തു ത്രിപുര. അജിന്‍ക്യ രഹാനെയും സര്‍ഫറാസ് ഖാനുമൊക്കെയുള്‍പ്പെട്ട മുംബൈ ബാറ്റിംഗ് നിരക്ക് ഈ സ്‌കോര്‍ മറികടക്കാനായില്ല. 
 

Latest News