ഹാംബര്‍ഗ് - ജര്‍മനിയിലെ ഹാംബര്‍ഗില്‍ യൂറോ കപ്പ് ഫുട്‌ബോളിന്റെ നറുക്കെടുപ്പ് വേദിയില്‍ ലൈംഗിക മുരള്‍ച്ച. ടീമുകളുടെ പേര് പ്രഖ്യാപിക്കുന്നതിനിടയിലാണ് പ്രേക്ഷകരെ ഞെട്ടിച്ച് അസ്വാഭാവിക ശബ്ദം ഉയര്‍ന്നത്. നല്ല ശബ്ദ സംവിധാനമുള്ള വേദിയില്‍ മിനിറ്റുകളോളം മുരള്‍ച്ച നീണ്ടു നിന്നു.
ഒരു ബ്രിട്ടിഷ് കോമാളി ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. മൊബൈല്‍ ഫോണില്‍ വിളിച്ച് ഈ ശബ്ദം സൃഷ്ടിക്കുന്ന രീതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച നറുക്കെടുപ്പ് ചടങ്ങിന്റെ റിഹേഴ്‌സല്‍ നടക്കവെ ഇയാള്‍ വേദിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തായി. ഒരു പ്രധാന ചടങ്ങില്‍ ഇത്ര വലിയ സുരക്ഷാ വീഴ്ച സംഭവിച്ചത് അദ്ഭുതമായി.
യൂറോ 2024: ഇറ്റലിയും
സ്‌പെയിനും ഒരു ഗ്രൂപ്പില്‍
ഹാംബര്‍ഗ് - ജര്‍മനിയില്‍ അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ഒരേ ഗ്രൂപ്പില്‍. എന്നാല്‍ ഫ്രാന്‍സും ഇംഗ്ലണ്ടും നെതര്‍ലാന്റ്‌സും താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പുകളിലാണ്. ഇംഗ്ലണ്ടിനൊപ്പം സ്ലൊവേനിയ, ഡെന്മാര്‍ക്ക്, സെര്‍ബിയ ടീമുകളാണ്. ഉദ്ഘാടന മത്സരത്തില്‍ ജൂണ്‍ 14 ന് ആതിഥേയരായ ജര്‍മനി മ്യൂണിക്കില്‍ സ്‌കോട്‌ലന്റുമായി ഏറ്റുമുട്ടും.
ഇറ്റലിയും സ്‌പെയിനും ഗ്രൂപ്പ് ബി-യില്‍ ലോകകപ്പ് സെമിഫൈനലിസ്റ്റ് ക്രൊയേഷ്യ, അരങ്ങേറ്റക്കാരായ അല്‍ബേനിയ ടീമുകളുമായി പൊരുതണം. യോഗ്യതാ റൗണ്ടിലെ അദ്ഭുതമായിരുന്നു ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലെത്തിയ അല്‍ബേനിയ.
ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു പ്രധാന മത്സരം ഫ്രാന്‍സും നെതര്‍ലാന്റ്‌സും തമ്മിലാണ്. ഓസ്ട്രിയയാണ് ഗ്രൂപ്പ് ഡി-യിലെ മറ്റൊരു ടീം. നാലാമത്തെ ടീം തീരുമാനമായിട്ടില്ല.
ഗ്രൂപ്പ് എ: ജര്‍മനി, ഹംഗറി, സ്‌കോട്‌ലന്റ്, സ്വിറ്റ്‌സര്‍ലന്റ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍, അല്‍ബേനിയ, ക്രൊയേഷ്യ, ഇറ്റലി
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, ഡെന്മാര്‍ക്ക്, സ്ലൊവേനിയ, സെര്‍ബിയ
ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, ഓസ്‌ട്രേലിയ, നെതര്‍ലാന്റ്‌സ്, പ്ലേഓഫ് ടീം
ഗ്രൂപ്പ് ഇ: ബെല്‍ജിയം, റുമാനിയ, സ്ലൊവാക്യ, പ്ലേഓഫ് ടീം
ഗ്രൂപ്പ് എഫ്: പോര്‍ചുഗല്‍, തുര്‍ക്കി, ചെക് റിപ്പബ്ലിക്, പ്ലേഓഫ് ടീം






