യൂറോ 2024: ഇറ്റലിയും സ്‌പെയിനും ഒരു ഗ്രൂപ്പില്‍

ഹാംബര്‍ഗ് - ജര്‍മനിയില്‍ അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ഒരേ ഗ്രൂപ്പില്‍. എന്നാല്‍ ഫ്രാന്‍സും ഇംഗ്ലണ്ടും നെതര്‍ലാന്റ്‌സും താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പുകളിലാണ്. ഇംഗ്ലണ്ടിനൊപ്പം സ്ലൊവേനിയ, ഡെന്മാര്‍ക്ക്, സെര്‍ബിയ ടീമുകളാണ്. ഉദ്ഘാടന മത്സരത്തില്‍ ജൂണ്‍ 14 ന് ആതിഥേയരായ ജര്‍മനി മ്യൂണിക്കില്‍ സ്‌കോട്‌ലന്റുമായി ഏറ്റുമുട്ടും. 
ഇറ്റലിയും സ്‌പെയിനും ഗ്രൂപ്പ് ബി-യില്‍ ലോകകപ്പ് സെമിഫൈനലിസ്റ്റ് ക്രൊയേഷ്യ, അരങ്ങേറ്റക്കാരായ അല്‍ബേനിയ ടീമുകളുമായി പൊരുതണം. യോഗ്യതാ റൗണ്ടിലെ അദ്ഭുതമായിരുന്നു ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലെത്തിയ അല്‍ബേനിയ. 
ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു പ്രധാന മത്സരം ഫ്രാന്‍സും നെതര്‍ലാന്റ്‌സും തമ്മിലാണ്. ഓസ്ട്രിയയാണ് ഗ്രൂപ്പ് ഡി-യിലെ മറ്റൊരു ടീം. നാലാമത്തെ ടീം തീരുമാനമായിട്ടില്ല. 
ഗ്രൂപ്പ് എ: ജര്‍മനി, ഹംഗറി, സ്‌കോട്‌ലന്റ്, സ്വിറ്റ്‌സര്‍ലന്റ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍, അല്‍ബേനിയ, ക്രൊയേഷ്യ, ഇറ്റലി
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, ഡെന്മാര്‍ക്ക്, സ്ലൊവേനിയ, സെര്‍ബിയ
ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, ഓസ്‌ട്രേലിയ, നെതര്‍ലാന്റ്‌സ്, പ്ലേഓഫ് ടീം
ഗ്രൂപ്പ് ഇ: ബെല്‍ജിയം, റുമാനിയ, സ്ലൊവാക്യ, പ്ലേഓഫ് ടീം
ഗ്രൂപ്പ് എഫ്: പോര്‍ചുഗല്‍, തുര്‍ക്കി, ചെക് റിപ്പബ്ലിക്, പ്ലേഓഫ് ടീം

Latest News