മലപ്പുറം -കേരള പ്രീമിയര് ലീഗ് ഫുട്ബോളില് (കെ.പി.എല്) കേരളാ പോലീസിനു ജയം. കോവളം എഫ്.സി.യെ 4-1 നാണ് കീഴടക്കിയത്. പോലീസിനായി എന്.എസ്. സുജില് (28ാം മിനിറ്റ്), ബിജേഷ് ടി. ബാലന് (25), ഇ. സജീഷ് (40), വിബിന് തോമസ് (76) എന്നിവര് ഗോള് നേടി. ടി. ജിത്തു (78) കോവളത്തിന്റെ ആശ്വാസ ഗോള് നേടി.
രണ്ടാമത്തെ മത്സരത്തില് ക്ലബ് അരീക്കോടും ലൂക്ക സോക്കര് ക്ലബും ഗോള്രഹിത സമനിലയില് പിരിഞ്ഞു. റിയല് മലബാര് എഫ്.സി വൈകീട്ട് നാലിനു കൊണ്ടോട്ടി എഫ്.സി. കേരളയെയും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. വൈകീട്ട് ഏഴിനു കെ.എസ്.ഇ.ബി.യെയും നേരിടും.