ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനല്‍ മേധാവിത്തം അരക്കിട്ടുറപ്പിച്ചു. 13 മിനിറ്റാവുമ്പോഴേക്കും രണ്ട് ഗോളിന് മുന്നിലെത്തിയ അവര്‍ വുള്‍വര്‍ഹാംപ്റ്റനെ 2-1 ന് തോല്‍പിച്ചു. ആറാം മിനിറ്റില്‍ ബുകായൊ സാകയും പതിമൂന്നാം മിനിറ്റില്‍ മാര്‍ടിന്‍ ഓഡെഗാഡും സ്‌കോര്‍ ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ടോട്ടനത്തെ നേരിടാനിരിക്കെ ആഴ്‌സനല്‍ നാല് പോയന്റ് മുന്നിലാണ്. അവസാന മൂന്നു കളികളും തോറ്റ ടോട്ടനം തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. മൂന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് ഫുള്‍ഹമുമായാണ് മത്സരം.