Sorry, you need to enable JavaScript to visit this website.

ലഡാക്കിലും ബംഗ്ലാദേശിലും ഭൂചലനം

ശ്രീനഗര്‍- ലഡാക്കില്‍ ഭൂചലനം. രാവിലെ 8.25നാണ് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തില്‍ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂനിരപ്പില്‍നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ലഡാക്കിന് പുറമേ ബംഗ്ലാദേശിലും ഭൂചലനമുണ്ടായി. 5.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തിന്റെ പ്രകമ്പനം ത്രിപുരയില്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ബംഗ്ലദേശില്‍ രാവിലെ 9.05നാണ് ഭൂമി കുലുങ്ങിയത്. ഭൂനിരപ്പില്‍നിന്ന് 55 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

Latest News