മലപ്പുറം-കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ (കെ.പി.എല്‍) ഗോള്‍ഡന്‍ ത്രഡ്സ് എഫ്.സി.ക്കു ജയം. എതിരില്ലാത്ത ഒരു ഗോളിന് മുത്തൂറ്റ് ഫുട്ബോള്‍ അക്കാദമിയെയാണ് പരാജയപ്പെടുത്തിയത്. മുഹമ്മദ് അഷറാണ് മുപ്പത്തഞ്ചാം മിനിറ്റില്‍ ഗോള്‍ നേടിയത്.
ശനിയാഴ്ച വൈകീട്ട് നാലിനു മലപ്പുറം കോട്ടപ്പടി മൈതാനത്തു നടക്കുന്ന കളിയില്‍ കോവളം എഫ്.സി. കേരള പോലീസിനെ നേരിടും. വൈകീട്ട് ഏഴിനു എഫ്.സി. അരീക്കോടും ലൂക്ക സോക്കര്‍ ക്ലബ്ബും ഏറ്റുമുട്ടും.