റോയ് കൃഷ്ണ ഗോള്‍, ഒഡിഷ മൂന്നാമത്

ജാംഷഡ്പൂര്‍ - ജാംഷഡ്പൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഒഡിഷ ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അമ്പത്താറാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോളടിച്ചത്. 
ഒഡിഷക്ക് ഏഴു കളികളില്‍ 13 പോയന്റായി. കേരളാ ബ്ലാസ്‌റ്റേഴ്‌സിനും (8 കളികളില്‍ 17) ഗോവക്കും (6 കളികളില്‍ 16) തൊട്ടുപിന്നിലെത്തി അവര്‍. എട്ടു കളിയില്‍ അഞ്ചാം തോല്‍വി വാങ്ങിയ ജാംഷഡ്പൂര്‍ 12 ടീമുകളില്‍ പത്താം സ്ഥാനത്താണ്. 
 

Latest News