ഗോകുലം-നാംധാരി  മത്സരം കോഴിക്കോട്ട്

കോഴിക്കോട് - ഐ-ലീഗ് ഫുട്‌ബോളില്‍ സ്വന്തം തട്ടകമായ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്‌സി നാളെ പുതുമുഖങ്ങളായ നാംധാരി എഫ്.സിയുമായി ഏറ്റുമുട്ടുന്നു. വൈകുന്നേരം ഏഴിനാണ് കിക്കോഫ്. യൂറോസ്‌പോര്‍ട്‌സിലും ഇന്ത്യന്‍ ഫുട്‌ബോള്‍ യൂട്യൂബ് പേജിലും  തത്സമയം കാണാം.
11 പോയന്റുമായി ഗോകുലംഅഞ്ചാം സ്ഥാനത്താണ്, ഒന്നാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനും മുഹമ്മദന്‍ സ്‌പോര്‍ടിംഗിനും അഞ്ച് പോയന്റ് പിന്നില്‍. ഈ സീസണില്‍ ഐ ലീഗില്‍ അരങ്ങേറ്റം കുറിച്ച നാംധാരി ആറ് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമാണ് നേടിയത്. പതിനൊന്നാം സ്ഥാനത്താണ്. പഞ്ചാബില്‍ നിന്നുള്ള ടീം അടുത്തിടെ കോച്ച് ഫ്രാന്‍സെസ്‌ക് ബോണറ്റുമായി വേര്‍പിരിഞ്ഞു.
ഗോകുലം അവസാന ഹോം മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്.സിയോട് സമനില വഴങ്ങി. 18 മത്സരങ്ങള്‍ മുന്നിലുള്ളതിനാല്‍, ഗോകുലത്തിന് തിരിച്ചുവരാനും കിരീടത്തിനായി ശക്തമായ മുന്നേറ്റം നടത്താനും ധാരാളം അവസരങ്ങളുണ്ടെന്ന് കോച്ച് ഡോമിംഗൊ ഒറാമാസ് വിശ്വസിക്കുന്നു.
 

Latest News