രണ്ട് ടീമിലും അടിമുടി  മാറ്റം, ഇന്ത്യക്ക് ബാറ്റിംഗ്

റായ്പൂര്‍ - ഇന്ത്യക്കെതിരായ നാലാം ട്വന്റി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ട് ടീമിലുമായി ഒമ്പത് മാറ്റങ്ങളുണ്ട്. വിക്കറ്റ്കീപ്പര്‍ ഇശാന്‍ കിഷന് വിശ്രമം നല്‍കി ജിതേഷ് ശര്‍മക്ക് ഇന്ത്യ അവസരമൊരുക്കി. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ പരമ്പയിലെ ആദ്യ മത്സരം കളിക്കും. കഴിഞ്ഞ കളിയില്‍ ഏറെ റണ്‍സ് വഴങ്ങിയ പെയ്‌സ്ബൗളര്‍മാരായ അര്‍ഷദീപ് സിംഗിനും പ്രസിദ്ധ് കൃഷ്ണക്കും പകരം മുകേഷ്‌കുമാറും ദീപക് ചഹറും ടീമിലെത്തി. തിലക് വര്‍മക്കു പകരം പെയ്‌സ്ബൗളര്‍ അവേഷ് ഖാന്‍ കളിക്കുന്നു. ജിതേഷ് ഏഷ്യന്‍ ഗെയിംസില്‍ ടീമിലുണ്ടായിരുന്നു. 
ഓസീസ് ടീമില്‍ അഞ്ച് മാറ്റമുണ്ട്. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജയ് റിച്ചാഡ്‌സന്‍ എന്നിവര്‍ക്കു പകരം ക്രിസ് ഗ്രീന്‍, ബെന്‍ ദ്വാര്‍ഷൂയിസ്, ബെന്‍ മക്ഡര്‍മട് എന്നിവര്‍ കളിക്കും. ഓപണറായി ജോഷ് ഫിലിപ് ടീമിലെത്തി. ഗ്രീനിന് ട്വന്റി20 അരങ്ങേറ്റമാണ്. മാത്യു ഷോട്ടും ടീമിലുണ്ട്. 
ആരണ്‍ ഹാര്‍ദിയുടെ സ്പിന്‍ ബൗളിംഗോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. ആദ്യ ഓവര്‍ ഹാര്‍ദി മെയ്ഡനാക്കി. 


 

Latest News