രഹാനെയെ ഒഴിവാക്കി, ഇശാന്‍ വിക്കറ്റ്കീപ്പര്‍

മുംബൈ - ജൂലൈയില്‍ വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെയെ ദക്ഷിണാഫ്രിക്കയില്‍ രണ്ടു മത്സര ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. അന്ന് പരിക്കു കാരണം വിട്ടുനിന്ന കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരും വിശ്രമം അനുവദിച്ചിരുന്ന മുഹമ്മദ് ഷമിയും തിരിച്ചെത്തി. ഷമി ഫിറ്റ്‌നസ് തെളിയിക്കണം. 
ഇശാന്‍ കിഷനായിരിക്കും വിക്കറ്റ്കീപ്പര്‍. റിസര്‍വ് കീപ്പറായി രാഹുലിനെ ഉള്‍പെടുത്തിയ സാഹചര്യത്തില്‍ കെ.എസ് ഭരതിന് സ്ഥാനം നഷ്ടമായി. വെസ്റ്റിന്‍ഡീസ് പര്യടനം വരെ ഭരതായിരുന്നു ഒന്നാം വിക്കറ്റ്കീപ്പര്‍. പെയ്‌സ്ബൗളര്‍മാരാ ജയ്‌ദേവ് ഉനാദ്കത്, നവദീപ് സയ്‌നി എന്നിവരെയും തഴഞ്ഞു. എന്നാല്‍ മുകേഷ്‌കുമാര്‍ സ്ഥാനം നിലനിര്‍ത്തി.
17 മാസം മുമ്പാണ് ബുംറ അവസാനം ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരെ. വെസ്റ്റിന്‍ഡീസില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറിയടിച്ച യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്ക്‌വാദും ടീമിലുണ്ട്. 2022 ജനുവരിയിലെ അവസാന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ജയത്തോടെ തുടങ്ങിയെങ്കിലും തുടര്‍ന്നുള്ള രണ്ട് ടെസ്റ്റുകള്‍ നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. 

Latest News