മലപ്പുറം -കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ എം.കെ. സ്പോര്‍ടിംഗ് ക്ലബ്ബും സായി സെന്റര്‍ കൊല്ലവും തമ്മിലുള്ള കളി സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ബി മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. സായിക്കായി അബുല്‍ ഹസന് (മൂന്ന്), സ്പോര്‍ടിംഗിനായി സി.വി. അന്‍ഫാന്‍ (33) എന്നിവര്‍ സ്കോര്‍ ചെയ്തു.
ഗ്രൂപ്പ് എ-യില്‍ സെയ്ന്റ് ജോസഫ് കോളേജ് ദേവഗിരിയും ബാസ്കോ ഒതുക്കുങ്ങലും തമ്മിലുള്ള മത്സരവും സമനിലയില്‍ പരിഞ്ഞു (2-2). ദേവഗിരിക്കായി പി. മുഹമ്മദ് സനദ് (45+2), മുഹമ്മദ് നിയാജ് (89) എന്നിവര്‍ ലക്ഷ്യം കണ്ടു. ബാസ്കോക്കായി മുഹമ്മദ് സഹീര്‍ (59, 64) ഇരട്ട ഗോള്‍ നേടി.
വെള്ളിയാഴ്ച കോട്ടപ്പടി മൈതാനത്തു വൈകീട്ട് നാലിനു ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സി.യും മുത്തൂറ്റ് എഫ്.സിയും ഏറ്റുമുട്ടും. ഗോകുലം എഫ്.സി. വൈകീട്ട് ഏഴിന് സാറ്റ് തിരൂരുമായി പോരാടും.






