കണ്ണൂര്‍ - ഒളിംപ്യന്‍ ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കറിന് ഈ വര്‍ഷത്തെ മികച്ച മലയാളി കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ്. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ശ്രീശങ്കര്‍ വെള്ളി മെഡല്‍ നേടിയിരുന്നു. അന്തരിച്ച വിഖ്യാത വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ പേരിലുള്ള അവാര്‍ഡിന്റെ മുപ്പത്തഞ്ചാമത് എഡിഷനാണ് ഇത്. ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ ജോസ് ജോര്‍ജ് അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയില്‍ സഹോദരന്മാരായ റോബര്‍ട് ബോബി, സെബാസ്റ്റിയന്‍, സ്റ്റാന്‍ലി, റോബര്‍ട് ബോബിയുടെ ഭാര്യയും ഒളിംപ്യനുമായി അഞ്ജു ബോബി ജോര്‍ജും അംഗങ്ങളാണ്.
ശ്രീശങ്കര്‍ ലോക ലോംഗ്ജമ്പ് റാങ്കിംഗില്‍ നാലാം സ്ഥാനത്താണ്. തായ്‌ലന്റിലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പാരിസ് ഡയമണ്ട് ലീഗിലും വെങ്കലവും കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനത്തായിരുന്നു.
ഈ മാസം 22 ന് കണ്ണൂര്‍ പേരാവൂരിലെ ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയിലായിരിക്കും അവാര്‍ഡ് ദാനച്ചടങ്ങ്.






