ധാക്ക - ഇന്ത്യയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ വന്‍ തോല്‍വി അന്വേഷിക്കാന്‍ അവരുടെ ബോര്‍ഡ് മൂന്നംഗ അന്വേഷണക്കമ്മീഷനെ നിയമിച്ചു. മുന്‍ നായകന്‍ അക്രം ഖാനാണ് ചെയര്‍മാന്‍. ലോകകപ്പിലെ ഒമ്പത് കളികളില്‍ ഏഴും ബംഗ്ലാദേശ് തോറ്റിരുന്നു. പത്ത് ടീമുകളില്‍ എട്ടാം സ്ഥാനത്തായിരുന്നു അവര്‍. 2003 നു ശേഷം അവരുടെ ഏറ്റവും മോശം ലോകകപ്പായിരുന്നു ഇത്. തുടര്‍ന്നുള്ള ലോകകപ്പുകളിലെല്ലാം മൂന്നു മത്സരങ്ങളെങ്കിലും ജയിച്ചിരുന്നു. ഐ.സി.സി സൂപ്പര്‍ ലീഗില്‍ ന്യൂസിലാന്റിനും ഇംഗ്ലണ്ടിനും പിന്നില്‍ ഏറ്റവുമധികം മത്സരം ജയിച്ച ടീമായതിനാല്‍ ബംഗ്ലാദേശില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരെ ജയത്തോടെ തുടങ്ങിയ അവര്‍ പിന്നീടുള്ള ആറു കളികളും തോറ്റു.






