ഹാളന്റിന് ഫാസ്റ്റസ്റ്റ് 40, പുതിയ റെക്കോര്‍ഡ്

മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളടിച്ച കളിക്കാരനായതിനു പിന്നാലെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും വേഗത്തില്‍ എര്‍ലിംഗ് ഹാളന്റ് 40 ഗോളടിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി 0-2 ന് പിന്നിലായ ശേഷം ലെയ്‌സ്പിഷിനെ 3-2 ന് തോല്‍പിച്ചു. നിലവിലെ ചാമ്പ്യന്മാരായ സിറ്റി ഇത്തിഹാദില്‍ 2018 നു ശേഷം ആദ്യ ചാമ്പ്യന്‍സ് ലീഗ് തോല്‍വി അഭിമുഖീകരിച്ചതായിരുന്നു. 
ആദ്യ പകുതിയില്‍ സിറ്റി ആധിപത്യം പുലര്‍ത്തുന്നതിനിടെ അവരുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ലോയിസ് ഒപോണ്ട രണ്ടു ഗോളടിച്ചു. എന്നാല്‍ ഹാളന്റും ഫില്‍ ഫോദനും യൂലിയന്‍ അല്‍വരേസും രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു. അവസാന 29 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ സിറ്റിയുടെ ഇരുപത്തേഴാം വിജയമാണ് ഇത്. 
ലെയ്‌സ്പിഷ് മാര്‍ച്ചില്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 0-7 ന് സിറ്റിയോട് തോറ്റിരുന്നു.
 

Latest News