ദോഹ- ഭാഷാസമര രക്തസാക്ഷി കുഞ്ഞിപ്പയുടെ സ്മരണയായി കാളികാവിലുയരുന്ന സെന്റർ ഫോർ ഹ്യൂമൻ എക്‌സലൻസിന്റെ പ്രചാരണവുമായി നേതാക്കൾ ഖത്തറിലെത്തി. ഖത്തർ കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുഞ്ഞിപ്പ അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ റിസർച്ച് സെന്റർ പദ്ധതി വിശദീകരിച്ചു. തുമാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച സംഗമം ഡോ. മുസ്തഫ ഹാജി പള്ളിശ്ശേരി ഉദ്ഘാടനം ചെയ്തു. നാസർ റഹ്മാനി കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. കാളികാവ് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഫരീദ് റഹ്മാനി, ജനറൽ സെക്രട്ടറി ഹൈദരലി മാസ്റ്റർ, സെക്രട്ടറി ഷിഹാബ് കുട്ടശേരി, ചോക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ ഹമീദ്, ചോക്കാട് മവാസ പ്രസിഡന്റ് പി.എം. അലി എന്നിവർ അതിഥികളായി. ഖത്തർ കെ.എം.സി.സി സ്‌റ്റേറ്റ് സെക്രട്ടറി സലീം നാലകത്ത്, ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് നാസിം ഖുർആൻ പാരായണം നടത്തി. സിദ്ദീഖ് വഴിക്കടവ്, ഇസ്മായിൽ ഹുദവി, കെ.എം.എ. സലാം അഞ്ചച്ചവിടി, സലീം റഹ്മാനി നീലാഞ്ചേരി, റശീഖ് തുവ്വൂർ, ഷാനവാസ് മൂച്ചിക്കൽ, സക്കീർ മാളിയക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അതിഥികളെ ആദരിച്ചു.