മഡ്രീഡ് - അവസാന നിമിഷം പ്ലേയിംഗ് ഇലവനിലെത്തിയ ബ്രസീല്‍ താരം റോഡ്രിഗോയുടെ മായികപ്രകടനത്തില് റയല്‍ മഡ്രീഡ് സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. കാഡിസിനെതിരായ 3-0 വിജയത്തില്‍ രണ്ടു ഗോളടിച്ചതും ജൂഡ് ബെലിംഗാമിന്റെ മൂന്നാം ഗോളിന് വഴിയൊരുക്കിയതും റോഡ്രിഗോയാണ്. ഒരു മത്സരം ശേഷിക്കുന്ന ജിരോണക്ക് ഒരു പോയന്റ് മുന്നിലാണ് റയല്‍. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ നാലാം സ്ഥാനത്താണ്. ലീഗില്‍ 11 ഗോളുമായി ബെലിംഗാമാണ് ഒന്നാം സ്ഥാനത്ത്.
ബ്രാഹിം ഡിയാസിന് വയറു വേദന മൂലം അവസാന നിമിഷം പിന്മാറേണ്ടി വന്നതിനാലാണ് റോഡ്രിഗോയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തിയത്. അവസാന മൂന്നു കളികളില്‍ അഞ്ച് ഗോളടിച്ചു. പരിക്കു കാരണം വിനിസിയൂസ് ജൂനിയറും എഡ്വേഡൊ കമവിംഗയും കളിച്ചില്ല.






