ബഹ്‌റൈനില്‍ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി പ്രവാസിക്ക് ദാരുണാന്ത്യം

മനാമ-ബഹ്‌റൈനിലെ മാലികിയയില്‍ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി സെയില്‍സ്മാന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശി വസീം ആരിഫാണ് (22) മരിച്ചത്. കടയിലുണ്ടായിരുന്ന കസ്റ്റമര്‍ക്കും കാര്‍ ഓടിച്ചിരുന്നയാള്‍ക്കും പരിക്കേറ്റു.
ഇരുവരും ബി.ഡി.എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരിഫിന്റെ മൃതദേഹം നാട്ടിലെത്തുന്നുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി കെ.എസ്.സി.സി അറിയിച്ചു.

 

Latest News