മിലാന്‍ - പതിനഞ്ചുകാരന്‍ ഫ്രാഞ്ചെസ്‌കൊ കമാര്‍ദ ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി. ഫിയറന്റീനക്കെതിരായ മത്സരത്തിന്റെ എണ്‍പത്തിമൂന്നാം മിനിറ്റിലാണ് എ.സി മിലാനു വേണ്ടി കമാര്‍ദ കളത്തിലിറങ്ങിയത്. 15 വയസ്സും രണ്ടു മാസം 16 ദിവസവുമായിരുന്നു പ്രായം. കളി 1-0 ന് മിലാന്‍ ജയിച്ചു.
2021 ല്‍ ബൊളോനക്കു വേണ്ടി അരങ്ങേറിയ വിസ്ഡം ആമിയുടെ റെക്കോര്‍ഡാണ് കമാര്‍ദ തകര്‍ത്തത്. 15 വയസ്സും 274 ദിവസവും പ്രായമുള്ളപ്പോഴാണ് ആമി അരങ്ങേറിയത്. കമാര്‍ദ 2008 ലാണ് ജനിച്ചത്.






