തിരുവനന്തപുരം - ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ മുറിവുണങ്ങാന്‍ സമയമെടുക്കുമെന്ന് ഇന്ത്യയുടെ താല്‍ക്കാലിക നായകന്‍ സൂര്യകുമാര്‍ യാദവ്. ആദ്യ പത്ത് മത്സരങ്ങളും അനായാസം ജയിച്ച ഇന്ത്യക്ക് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ കാലിടറുകയായിരുന്നു.
ഫൈനലില്‍ തോറ്റെങ്കിലും ടീമിന് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് സൂര്യ പറഞ്ഞു. പ്രധാനമന്ത്രി ഡ്രസ്സിംഗ് റൂമില്‍ അഞ്ചെട്ട് മിനിറ്റ് ചെലവിടുകയും കളിക്കാരെ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ പിന്തുണ തുടരണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. 2024 ലെ ട്വന്റി20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇത് ടീമിന് ആവേശം നല്‍കുമെന്ന് സൂര്യകുമാര്‍ പറഞ്ഞു.






