സൂറിക് - റിയോഡിജനീറോയില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് ഇരു ടീമുകളുടെയും ആരാധകര്‍ ഗാലറിയില്‍ കൈയാങ്കളി നടത്തുകയും മത്സരം അര മണിക്കൂറോളം വൈകുകയും ചെയ്തതിന് ഫിഫ നടപടി ആരംഭിച്ചു. ഇരു ടീമുകള്‍ക്കെതിരെയും കുറ്റം ചുമത്തി. കളി അര്‍ജന്റീനയാണ് ജയിച്ചത്. ദേശീയ ഗാനമാലപിച്ച് കളി തുടങ്ങാനിരിക്കെയാണ് ഗാലറിയില്‍ കുഴപ്പം പൊട്ടിപ്പുറപ്പെട്ടത്. അര്‍ജന്റീന ആരാധകരെ പോലീസ് കൈകാര്യം ചെയ്തതിനെത്തുടര്‍ന്ന് അവരുടെ ടീം കളി ആരംഭിക്കാന്‍ തയാറായില്ല.
ലാറ്റിനമേരിക്കയിലെ യോഗ്യതാ റൗണ്ട് ഇനി അടുത്ത വര്‍ഷം സെപ്റ്റംബറിലേ പുനരാരംഭിക്കൂ. അതിനു മുമ്പ് ബ്രസീലും അര്‍ജന്റീനയും 2024 ജൂണിലും ജൂലൈയിലുമായി നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയേക്കും.






