മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ സെല്‍ഫ് ഗോളില്‍ റയൊ വായകാനോക്കെതിരെ സമനിലയുമായി രക്ഷപ്പെട്ടു. ഉനായ് ലോപസ് നേടിയ ഗോളില്‍ 39ാം മിനിറ്റ് മുതല്‍ വായകാനൊ ലീഡ് ചെയ്യുകയായിരുന്നു. 82ാം മിനിറ്റില്‍ വായകാനോയുടെ ഫ്‌ളോറിയന്‍ ലെജൂന്‍ സ്വന്തം വലയില്‍ പന്തടിച്ചുകയറ്റിയതോടെയാണ് ബാഴ്‌സലോണ തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടത്.
13 കളികളില്‍ 34 പോയന്റുള്ള ജിരോണയും 32 പോയന്റുള്ള റയല്‍ മഡ്രീഡുമാണ് ആദ്യ സ്ഥാനങ്ങളില്‍. 14 കളിയില്‍ 31 പോയന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്.






