സാത്വിക്-ചിരാഗ് സഖ്യം ചൈന മാസ്റ്റേഴ്‌സ് ഫൈനലില്‍

ബെയ്ജിംഗ് - ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഡബ്ള്‍സ് ജോഡി സത്വിക് രംഗിറെഡ്ഢിയും ചിരാഗ് ഷെട്ടിയും ചൈന മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി. ആതിഥേയ സഖ്യമായ ഹെ ജി ടിംഗിനെയും റെന്‍ സിയാംഗ് യൂവിനെയും നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പിച്ചു (21-15, 22-20). ചൈനയുടെ വെയ് കെംഗ് ലിയാംഗ്-ചാംഗ് വാംഗ് സഖ്യവുമായാണ് അവര്‍ ഫൈനല്‍ കളിക്കുക. 
വനിതാ വിഭാഗത്തില്‍ സെമിയിലെത്തിയ നാലു പേരില്‍ മൂന്നും ചൈനീസ് താരങ്ങളാണ്. ഹാന്‍ യൂവും ചെന്‍ യൂഫെയും ചൈനീസ് ഫൈനലില്‍ ഏറ്റുമുട്ടും. പുരുഷ വിഭാഗത്തില്‍ സെമിയിലെത്തിയ മൂന്നു പേരും ജപ്പാന്‍കാരായിരുന്നു. ജപ്പാന്‍കാര്‍ തമ്മിലുള്ള ഫൈനലില്‍ കൊദായ് നരോക്കയും കെന്‍ഡ നിഷിമോട്ടോയും മത്സരിക്കു. ജപ്പാന്‍ ജോഡികള്‍ തമ്മിലാണ് വനിതാ ഡബ്ള്‍സ് ഫൈനല്‍. 

Latest News