കോഴിക്കോട് -ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഗോകുലം കേരള എഫ്‌സിയും ചര്‍ച്ചില്‍ ബ്രദേഴ്‌സും ആവേശത്തോടെ കാത്തിരിക്കുന്ന ഐലീഗ് റൗണ്ട് 7 ഏറ്റുമുട്ടലില്‍ ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് തീവ്രമായ പോരാട്ടം പ്രതീക്ഷിക്കാം.
ആദ്യ ആറ് റൗണ്ടുകള്‍ക്ക് ശേഷം ലീഗ് പട്ടികയില്‍ ഗോകുലം മൂന്നാം സ്ഥാനത്തും ചര്‍ച്ചില്‍ ബ്രദേഴ്‌സ് ആറാം സ്ഥാനത്തുമാണ്. പക്ഷെ രണ്ടു ടീമുകളും തമ്മില്‍ മൂന്ന് പോയിന്റ് വിത്യാസം മാത്രമാണ് ഉള്ളത്. ഗോകുലം ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള മുഹമ്മദന്‍സുമായി ആറു പോയിന്റ് വിത്യാസം ഉണ്ട്. ഗോകുലത്തിനു അഞ്ചു മാച്ചുകളുമായിട്ടു 10 പോയിന്റ് ആണ് ഉള്ളത്.
സമനിലയും തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി ഐലീഗ് കാമ്പെയ്ന്‍ ആരംഭിച്ച ഗോകുലം കേരള തങ്ങളുടെ അവസാന മത്സരത്തില്‍ ഷില്ലോംഗ് ലജോങ്ങിനോട് 13ന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. അതേസമയം ചര്‍ച്ചില്‍ ബ്രദേഴ്‌സ് അവരുടെ അവസാന മത്സരത്തില്‍ ഠഞഅഡ യെ 40 ന് തകര്‍ത്തിട്ടാണ് കോഴിക്കോട് വരുന്നത്.
സസ്‌പെന്‍ഷന്‍ കാരണം ഷില്ലോങ്ങിലേക്കുള്ള യാത്ര നഷ്ടമായതിനെ തുടര്‍ന്ന് ഗോകുലത്തിന് വേണ്ടി അവരുടെ സ്ഥിരം ഗോള്‍കീപ്പര്‍ ദേവാന്‍ഷ് ദബാസ് വീണ്ടും കളിക്കും.
'ആദ്യ മത്സരങ്ങളിലെ തോല്‍വികള്‍ക്ക് ശേഷം ചര്‍ച്ചില്‍ കഴിഞ്ഞ മത്സരത്തില്‍ ശക്തമായി തിരിച്ചു വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ അടുത്ത മത്സരം വളരെ കടുത്തതായിരിക്കും,' ഗോകുലം കോച്ച് ഡൊമിന്‍ഗോ ഒരാമസ് പറഞ്ഞു.






