ആദ്യ ഗോളിന് വെറും എട്ട് മിനിറ്റ്

യുവന്റസ് ജഴ്‌സിയില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ആദ്യ ഗോളിനായി ആരാധകര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് വെറും എട്ട് മിനിറ്റ്. ഇറ്റാലിയന്‍ ലീഗ് തുടങ്ങുന്നതിന് മുന്നോടിയായി നടന്ന യുവന്റസിന്റെ പരമ്പരാഗതമായ സന്നാഹ മത്സരത്തില്‍ ക്ലബ്ബിന്റെ ബി ടീമിനെതിരെ ക്രിസ്റ്റ്യാനൊ എട്ടാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. ക്ലബ്ബിന്റെ ഉടമകളായ ആഗ്‌നല്ലിമാരുടെ ആല്‍പ്‌സ് പര്‍വത പ്രദേശത്തെ കൊച്ചു പട്ടണത്തിലായിരുന്നു മത്സരം. അയ്യായിരത്തോളം പേര്‍ കളി കാണാനെത്തിയിരുന്നു.
റയല്‍ മഡ്രീഡിലെ ഒമ്പതു സീസണിനു ശേഷം കഴിഞ്ഞ മാസമാണ് ക്രിസ്റ്റ്യാനൊ യുവന്റസില്‍ ചേര്‍ന്നത്.  
 

Latest News