നീസ് - ഫ്രഞ്ച് ലീഗ് ഫുട്ബോളില്‍ നീസിന് കളിക്കുന്ന അള്‍ജീരിയന്‍ ഡിഫന്റര്‍ യൂസുഫ് അതലിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഫലസ്തീനെതിരായ ഇസ്രായില്‍ നരമേധത്തെ അപലപിച്ചതിനാണ് നടപടി. ഭീകരവാദത്തെ ന്യായീകരിച്ചുവെന്നു പറഞ്ഞാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഫലസ്തീന് അനുകൂല പോസ്റ്റിന്റെ പേരില്‍ കഴിഞ്ഞ മാസം ഇരുപത്തേഴുകാരനെ ഏഴു കളികളില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ആ പോസ്റ്റ് അതല് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. മാപ്പ് പറഞ്ഞ ശേഷം നടപടിയെടുക്കാന്‍ നീസ് മേയര്‍ ഉത്തരവിടുകയായിരുന്നു.






