മിന്നു മണി ഇന്ത്യ എ ക്യാപ്റ്റന്‍,  കേരളത്തിന് അഭിമാന നേട്ടം 

മുംബൈ - ഇംഗ്ലണ്ട് എ-ക്കെതിരായ വനിതാ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ എ-യെ മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി നയിക്കും. വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ഉമ ചെത്രിയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട് എ-ക്കെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പര 29 ന് മുംബൈയിലാണ് ആരംഭിക്കുക. മൂന്നു കളികളും മുംബൈയിലാണ്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ മൂന്നിനുമാണ് മറ്റു മത്സരങ്ങള്‍. വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യ സമുദായാംഗമാണ് മിന്നു മണി. ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടി നാല് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 
ഓള്‍റൗണ്ടര്‍ ശ്രേയാങ്ക പാട്ടീല്‍ ഉള്‍പ്പെട്ട ടീമിനെയാണ് മിന്നു മണി നയിക്കുക. ശ്രേയാങ്ക ഈ വര്‍ഷമാദ്യം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരുന്നു.
 

Latest News