ഫലസ്തീന്‍ പതാക പ്രകോപനം, സെല്‍റ്റിക്കിന് യുവേഫ പിഴയിട്ടു

നിയോണ്‍ (സ്വിറ്റ്‌സര്‍ലന്റ്) - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചതിന് സ്‌കോട്‌ലന്റിലെ സെല്‍റ്റിക് ക്ലബ്ബിന് യുവേഫ 19,000 ഡോളര്‍ പിഴയിട്ടു. സെല്‍റ്റിക് ആരാധകര്‍ നേരത്തെ മുതലേ ഫലസ്തീനെ പിന്തുണച്ചിട്ടുള്ളവരാണ്. ഒക്ടോബര്‍ 25 ന് അത്‌ലറ്റിക്കൊ മഡ്രീഡിനെതിരായ നടന്ന ഹോം മത്സരത്തില്‍ നൂറുകണക്കിന് ആരാധകരാണ് ഫലസ്തീന്‍ പതാകയേന്തി ഗാലറിയിലെത്തിയത്. 
വിദ്വേഷ സ്വഭാവത്തിലുള്ള പ്രകോപനപരമായ സന്ദേശം പ്രകടിപ്പിച്ചുവെന്നാണ് ഇതിനെ യുവേഫ വിലയിരുത്തിയത്. ഒക്ടോബര്‍ നാലിന് ലാസിയോക്കെതിരായ ഹോം മത്സരത്തിലും ഇതേ കാരണത്താല്‍ സെല്‍റ്റിക്കിന് 20,000 യൂറോ പിഴ ലഭിച്ചിരുന്നു. 

Latest News