47 പന്തില്‍ ഇംഗ്ലിസ് സെഞ്ചുറി, വന്‍ സ്‌കോറിലേക്ക് ഓസീസ്

വിശാഖപട്ടണം - വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസ് 47 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യക്കെതിരായ പ്രഥമ ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയ വന്‍ സ്‌കോറിലേക്ക്. മൂന്നോവര്‍ ശേഷിക്കെ സന്ദര്‍ശകര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഇംഗ്ലിസ് 50 പന്തില്‍ എട്ട് സിക്‌സറും 11 ബൗണ്ടറിയുമായി 110 റണ്‍സെടുത്തു. ഓപണര്‍ സ്റ്റീവ് സ്മിത്ത് അര്‍ധ ശതകം നേടി (41 പന്തില്‍ 52). സഹ ഓപണര്‍ മാത്യു ഷോടിനെ (11 പന്തില്‍ 13) ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയി ബൗള്‍ഡാക്കിയിരുന്നു. 
സ്മിത്തും ഇന്‍ഗ്ലിസും രണ്ടാം വിക്കറ്റില്‍ 11 ഓവറില്‍ 149 റണ്‍സെടുത്തു. ബിഷ്‌ണോയി നാലോവറില്‍ 54 റണ്‍സും പ്രസിദ്ധ് കൃഷ്ണ നാലോവറില്‍ 50 റണ്‍സും വഴങ്ങി. 
ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് നാലു ദിവസം പിന്നിടും മുമ്പെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ട്വന്റി20 മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. അഞ്ചു മത്സര പരമ്പരയിലെ ആദ്യ കളിയില്‍ വിശാഖപട്ടണത്ത് ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സ്മിത്ത് ആദ്യ ഓവറില്‍ അര്‍ഷദീപ് സിംഗിനെ ഒരു തവണയും രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയെ രണ്ടു തവണയും ബൗണ്ടറി കടത്തി. പ്രസിദ്ധ് ആദ്യ ഓവറില്‍ 13 റണ്‍സ് വഴങ്ങി. അര്‍ധ ശതകം തികച്ചയുടനെ സ്മിത്ത റണ്ണൗട്ടാവുകയായിരുന്നു
 

Latest News