മെസ്സിxറൊണാള്‍ഡോ പോരാട്ടത്തിന് സൗദി

റിയാദ് - ഫെബ്രുവരിയില്‍ സൗദി അറേബ്യ ആതിഥ്യമൊരുക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലിയണല്‍ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഏറ്റുമുട്ടിയേക്കും. റിയാദ് സീസണ്‍ കപ്പില്‍ മെസ്സിയുടെ ഇന്റര്‍ മയാമി കളിച്ചേക്കുമെന്ന്് സൗദി ജനറല്‍ എന്റര്‍ടയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇന്റര്‍ മയാമി വെളിപ്പെടുത്തി. മെസ്സി സൗദി ടൂറിസം അംബാസഡര്‍ കൂടിയാണ്. അതിനായി അനുമതി വാങ്ങാതെ സൗദി സന്ദര്‍ശിച്ചതിന് പി.എസ്.ജിയിലായിരിക്കെ അച്ചടക്ക നടപടി നേരിട്ടിരുന്നു. ഈ വര്‍ഷത്തെ റിയാദ് സീസണ്‍ കപ്പില്‍ പി.എസ്.ജിയുടെ ഭാഗമായി മെസ്സി സൗദിയില്‍ കളിക്കുകയും ചെയ്തിരുന്നു. 
റൊണാള്‍ഡോയുടെ അന്നസര്‍, നെയ്മാറിന്റെ അല്‍ഹിലാല്‍ എന്നിവയായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍. ഫെബ്രുവരി ആദ്യ വാരം കിംഗ്ഡം അരീനയിലായിരിക്കും ടൂര്‍ണമെന്റ്.
 

Latest News