Sorry, you need to enable JavaScript to visit this website.

കൊലപ്പെടുത്തി ചുരത്തില്‍ തള്ളിയ സൈനബയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു

കോഴിക്കോട്- വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തില്‍ തള്ളിയ കേസില്‍ സൈനബയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
പ്രധാനപ്രതി താനൂര്‍ കുന്നുംപുറം പള്ളിവീട് സമദ്, കൂട്ടുപ്രതി ഗൂഡല്ലൂര്‍ എല്ലുമല സ്വദേശി സുലെമാന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച സൂചന പ്രകാരം കഴിഞ്ഞ ദിവസം രണ്ടുപേരെ പോലീസ്  ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണാഭരണവുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന പ്രാഥമിക സൂചനയെ തുടര്‍ന്ന് ഇവരെ പോലീസ് വിട്ടയച്ചു. അതിനിടെ പോലീസ് കസ്റ്റഡിയിലുള്ള സമദിനെ പോലീസ് നാളെ കോടതിയില്‍ ഹാജരാക്കും. സുെലെമാനും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇയാളെയും വരും ദിവസം കോടതിയില്‍ ഹാജരാക്കും.

വെള്ളിപറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബ (57)യാണ് ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നും സൈനബയെ സമദും സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.  അന്ന് വൈകിട്ട് അഞ്ചരയോടെ മുക്കത്തിനടുത്തുവച്ച് സൈനബയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം നാടുകാണി ചുരത്തില്‍ തള്ളി. സൈനബയുടെ ആഭരണങ്ങള്‍ ഗൂഡല്ലൂരിലെ ഒരു സംഘം തട്ടിയെടുത്തതായി  സമദും സുലൈമാനും മൊഴി നല്‍കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കുക

ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍

സത്യം തന്നെ, ഇന്ത്യ ജയിക്കും, ബി.ജെ.പിയുടെ ആശംസ ഷെയർ ചെയ്ത് കോൺഗ്രസ്

Latest News