ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍

ഇസ്രായിൽ സൈനികർ വടക്കൻ ഗാസയിൽ. ഐ.ഡി.എഫ് പുറത്തുവിട്ട ചിത്രം

ടെല്‍അവീവ്- ഗാസയില്‍ രണ്ട് ഇസ്രായില്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ, ഫലസ്തീനികള്‍ക്കെതിരെ തുടരുന്ന കര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായില്‍ പ്രതിരോധ സേനയുടെ മരണ സംഖ്യ 65 ആയി.
ആക്രമണത്തില്‍ മൂന്ന് ഹമാസ് കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ പ്രതിരോധ സേന അറിയിച്ചു. അതിനിടെ, വടക്കന്‍ ഇസ്രായിലിലും തെക്കന്‍ ഇസ്രായിലിലും അപകട സൈറണ്‍ മുഴങ്ങി. ഇരുഭാഗത്തും അതിര്‍ത്തികളോട് ചേര്‍ന്നാണ് റോക്കറ്റ് സൈറണ്‍ മുഴങ്ങിയത്.
ഗാസയിലെ ഇന്തോനേഷ്യന്‍ ഹോസ്പിറ്റലിനു സമീപം ഇസ്രായില്‍ സൈന്യം ഹമാസില്‍നിന്ന് പ്രതിരോധം നേരിടുകയാണ്. ഗാസ ആശുപത്രി ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസ അതിര്‍ത്തിയിലെ പല സ്ഥലങ്ങളിലും അപകട സൈറണ്‍ മുഴങ്ങിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News