Sorry, you need to enable JavaScript to visit this website.

സത്യം തന്നെ, ഇന്ത്യ ജയിക്കും, ബി.ജെ.പിയുടെ ആശംസ ഷെയർ ചെയ്ത് കോൺഗ്രസ്

ന്യൂദൽഹി- ലോകകപ്പ് ഫൈനലിൽ ടീം ഇന്ത്യക്ക് ആശംസ നേർന്നുകൊണ്ടുള്ള ബിജെപിയുടെ സന്ദേശം ഷെയർ ചെയ്ത് കോൺഗ്രസ്. 'കമോണ്‍ ഇന്ത്യ! ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു'- എന്നായിരുന്നു ബിജെപിയുടെ പോസ്റ്റ്.  ഇതാണ് കോൺഗ്രസ് ഔദ്യോഗിക പേജിൽ ഷെയർ ചെയ്തത്.

ബിജെപിയുടെ ആശംസ കോൺഗ്രസ് ഷെയർ  ചെയ്തത് ആദ്യം ഒരു അമ്പരപ്പോടെയാണ് കണ്ടതെങ്കിലും 'അത് സത്യം തന്നെ! ഇന്ത്യ ജയിക്കും' എന്ന കുറിപ്പ് കൂടി കണ്ടതോടെയാണ്  അർത്ഥം മനസ്സിലായത്. 

പ്രതിപക്ഷ സഖ്യകക്ഷിയായ ഇൻഡ്യ മുന്നണി ജയിക്കുമെന്ന സന്ദേശമാണ് കോൺഗ്രസ് നൽകിയത്. അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം ബിജെപിയെ തോൽപ്പിച്ച് അധികാരത്തിലെത്തുമെന്നും ക്രിക്കറ്റ് രാജ്യത്തെ എങ്ങനെ ഒന്നിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങളിലുയരുന്ന കമന്റുകൾ.

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഫൈനലില്‍ പാറ്റ് കമിൻസിന്റെ ഓസ്ട്രേലിയൻ പട ഇന്ത്യയോട് ആറു വിക്കറ്റിനാണ് വിജയിച്ചത്. ഇന്ത്യ 50 ഓവറിൽ 240 റൺസ് നേടിയപ്പോൾ ഓസ്ട്രേലിയ 43 ഓവരിൽ 4-ന് 241 റൺസ് നേടി. മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബോളർ മുഹമ്മദ് ഷമി (24), വിരാട് കോഹ്ലി പ്ലേയർ ഓഫ് ദി ടൂർണമെന്റ് (765 റൺസ്).

Latest News