Sorry, you need to enable JavaScript to visit this website.

അക്കൗണ്ടിലേക്ക് 22,000 റിയാല്‍; ജയിലിലായ പ്രവാസി യുവാവിന് 11 മാസത്തിനുശേഷം മോചനം

മംഗളൂരു- സൗദി വനിതയുടെ അക്കൗണ്ടില്‍ നിന്ന് 22,000 റിയാല്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സൗദി തലസ്ഥാനത്ത് ജയിലായ പ്രവാസി യുവാവ് മോചിതനായി. ജോലി ചെയ്തിരുന്ന സ്ഥാപനവും സാമൂഹിക പ്രവര്‍ത്തകരും തീവ്രശ്രമം നടത്തിയാണ് സൗദി വനിതക്ക് നല്‍കാനുള്ള തുക അടച്ച ശേഷം കര്‍ണാടകയിലെ ഐത്തൂര്‍ വില്ലേജിലെ മുജൂര്‍ സ്വദേശി ചന്ദ്രശേഖറിനെ മോചിപ്പിച്ചത്.
ചന്ദ്രശേഖറിന്റെ പേരില്‍ അദ്ദേഹം അറിയാതെ ഹാക്കര്‍മാര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നുവെന്നാണ് സൂചന.
ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ചന്ദ്രശേഖര്‍ കഴിഞ്ഞ വര്‍ഷമാണ് സൗദിയിലെത്തിയത്.  അല്‍ഫനാര്‍ സെറാമിക്‌സില്‍ ജോലി ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണും സിം കാര്‍ഡും വാങ്ങാന്‍ റിയാദിലെ ഒരു കടയിലെത്തിയപ്പോള്‍ രണ്ട് തവണ അപേക്ഷയില്‍ തന്റെ തള്ളവിരലിന്റെ മുദ്ര പതിപ്പിച്ചിരുന്നുവെന്ന് ചന്ദ്രശേഖര്‍ പറയുന്നു.
സൗദി വനിതയുടെ അക്കൗണ്ടില്‍ നിന്ന് 22000 സൗദി റിയാല്‍ ചന്ദ്രശേഖറിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ എത്തിയെങ്കിലും പണം ഉടന്‍ തന്നെ വിദേശത്തുള്ള മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
ചന്ദ്രശേഖര്‍ പണം തട്ടിയതായി കാണിച്ച് പണം നഷ്ടപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സുഹൃത്തുക്കള്‍ 10 ലക്ഷം രൂപ സമാഹരിച്ച് സൗദിയിലെ അഭിഭാഷകന് നല്‍കി. ഇതില്‍ ആറ് ലക്ഷം രൂപ പണം നഷ്ടപ്പെട്ട യുവതിക്ക് നല്‍കിയെങ്കിലും ചന്ദ്രശേഖരനെ വിട്ടയച്ചില്ല.
ചന്ദ്രശേഖര്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ  ജോലി ചെയ്തിരുന്ന കമ്പനി സജീവമായി ഇടപെടുകയായിരുന്നു.  മടിക്കേരി സ്വദേശി ബി ആര്‍ അരുണും മംഗളൂരു സ്വദേശി കബീറും ചന്ദ്രശേഖറിന്റെ മോചനത്തിനായി തീവ്രശ്രമം നടത്തി.

ഈ വാർത്ത കൂടി വായിക്കൂ

ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍

സത്യം തന്നെ, ഇന്ത്യ ജയിക്കും, ബി.ജെ.പിയുടെ ആശംസ ഷെയർ ചെയ്ത് കോൺഗ്രസ്

Latest News