കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം ലീഗിന് അവകാശപ്പെട്ടത്, മുന്നണി മാറ്റവുമായി ബന്ധമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മുക്കം- കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം ലീഗ് എംഎല്‍എ സ്വീകരിച്ചതു മുന്നണി മാറ്റവുമായി യാതൊരു ബന്ധവുമില്ലെന്നു  മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.
കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ കേസ് കൊടുത്താല്‍ ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റിന്റെ പി. പി. സൈദ് സ്മാരക ഗേറ്റിന്റെ ഉദ്ഘാടനവും ഷോപ്പിങ് കോംപ്ലക്‌സ് ശിലാസ്ഥാപനവും നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
യുഡിഎഫിന്റെ സ്ഥാപകരാണ് മുസ്ലിം ലീഗ് എന്നും വരുംനാളുകളിലും യുഡിഎഫുമായി യോജിച്ചു പ്രവര്‍ത്തിക്കുമന്നും യുഡിഎഫുമായി  ദൃഢമായ ബന്ധമാണ് മുസ്ലിംലീഗിനുള്ളതെന്നും  കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സത്യം തന്നെ, ഇന്ത്യ ജയിക്കും, ബി.ജെ.പിയുടെ ആശംസ ഷെയർ ചെയ്ത് കോൺഗ്രസ് 

ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍

Latest News