അവധിയെടുത്ത് കളി കണ്ടു, ഇന്ത്യ തോറ്റതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു;

കൊല്‍ക്കത്ത-ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ ബങ്കുര ജില്ലയിലാണ് 23കാരന്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെ ബെലിയേറ്റൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സിനിമാഹാളിന് സമീപത്തെ മുറിയിലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്തെ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് മത്സരം കാണുന്നതിനായി ഞായാറാഴ്ച അവധി എടുത്തിരുന്നു.  ഓസ്‌ട്രേലിയയുമായുള്ള  മത്സരത്തില്‍ ഇന്ത്യ തോറ്റതിനെ തുടര്‍ന്ന് അവന്റെ മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ഭാര്യാസഹോദരന്‍ ഉത്തം സുര്‍ പറഞ്ഞു. മറ്റൊരു പ്രശ്‌നങ്ങളും അവനുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. ഇന്ത്യക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സത്യം തന്നെ, ഇന്ത്യ ജയിക്കും, ബി.ജെ.പിയുടെ ആശംസ ഷെയർ ചെയ്ത് കോൺഗ്രസ്

Latest News